ചന്ദ്രബോസിനെ വാഹനമിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി നിസാമിന്റെ ആഡംബര വാഹനങ്ങള്‍ തൃശൂര്‍ പേരാമംഗലം സ്റ്റേഷന്‍ പരിധിയില്‍ കിടന്ന് നശിക്കുന്നു

single-img
15 September 2015

nizam

തന്റെ ആഡംബര വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിന്റെ ആഡംബര വാഹനങ്ങള്‍ തൃശൂര്‍ പേരാമംഗലം സ്റ്റേഷന്‍ പരിധിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന് നശിക്കുന്നു. നിസാമിന്റ ഇഷ്ടവാഹനമായ ഹമ്മര്‍ ഉള്‍പ്പടെയുള്ള കാറുകളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.

വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത വെള്ള ഹമ്മര്‍, തൃശൂര്‍ റജിസ്‌ട്രേഷനുള്ള വെള്ള ജാഗ്വര്‍ എന്നീ വാഹനങ്ങളാണ് മഴയും വെയിലുമേറ്റ് കിടക്കുന്നത്. നേരത്തെ നടി ലീന മരിയ പോളിന്റെ റോള്‍സ് റോയ്‌സ് ഉള്‍പ്പടെയുള്ള കാറുകള്‍ ിത്തരത്തില്‍ നശിക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു.