നവംബര്‍ ഒന്നു മുതല്‍ മുംബൈയില്‍ ഓട്ടോ റിക്ഷ പെര്‍മിറ്റ് ലഭിക്കാൻ മറാഠി അറിയണം

single-img
15 September 2015

downloadനവംബര്‍ ഒന്നു മുതല്‍ മുംബൈയില്‍ ഓട്ടോ റിക്ഷ ഓടിക്കാനുള്ള പെര്‍മിറ്റ് ലഭിക്കാൻ  മറാഠി  നിര്‍ബന്ധമായിയും അറിഞ്ഞിരിക്കണം .മഹാരാഷ്ട്ര ഗതാഗത മന്ത്രി ദിവാകര്‍ റാവോട്ടെയാണ് ഇക്കാര്യം അറിയിച്ചത്. നവംബറില്‍ ഒരു ലക്ഷം പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 1997 ലാണ് ഇതിന് മുമ്പ് ഓട്ടോ റിക്ഷാ പെര്‍മിറ്റുകള്‍ അനുവദിച്ചത്. പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരായിരിക്കണമെന്നതും എട്ടാം ക്ലാസ് വിജയിച്ചിരിക്കണമെന്നും പുതിയ നിബന്ധനയിലുണ്ട്.