നേപ്പാള്‍ ഹിന്ദുരാഷ്ട്രമാകാതെ മതേതര രാജ്യമായി തുടര്‍ന്നാല്‍ മതിയെന്ന് ഭരണഘടനാ നിര്‍മ്മാണ സമിതി തീരുമാനം

single-img
15 September 2015

nepal_1

നേപ്പാള്‍ ഹിന്ദുരാഷ്ട്രമാകാതെ മതേതര രാജ്യമായതി തുടര്‍ന്നാല്‍ മതിയെന്ന് ഭരണഘടനാ നിര്‍മാണ സമിതി തീരുമാനം. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേപ്പാള്‍ ഭരണഘടനാ നിര്‍മാണ സമിതി വോട്ടിനിട്ട് തള്ളുകയായിരുന്നു. നേപ്പാളിന്റെ പുതിയ ഭരണഘടനാ കരട് റിപ്പോര്‍ട്ടിലെ ആവശ്യമാണ് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി തള്ളിയത്.

മതരാജ്യമെന്ന ആവശ്യം തള്ളിയതോടെ ഇതിന് പിന്നാലെ ഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഭരണഘടനയില്‍ ആവശ്യം ഉള്‍പ്പെടുത്തണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണെന്നിരിക്കെ നേപ്പാള്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തിനാണ് ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യം നിരാകരിച്ചത്. നേപ്പാള്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയാണ് നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും രാജ്യത്ത് രാജ്യഭരണം വേണമെന്നുള്ളതുമായ ആവശ്യം മുന്നോട്ടുവെച്ചത്.

വോട്ടെടുപ്പില്‍ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ ഹിന്ദു സംഘടനകള്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ യുഎന്‍ പ്രതിനിധികളുടെയും മറ്റും വാഹനങ്ങള്‍ ആക്രമിച്ചു.