സംസ്ഥാനത്തുടനീളം വിഷരഹിത പച്ചക്കറി ഉത്പാദനപദ്ധതി നടപ്പിലാക്കി ക്കൊണ്ട് സി.പി.എം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാനെത്തുന്നു

single-img
15 September 2015

Vegitablele

സംസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പിലാക്കി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം എത്തുന്നു. അതിനനുസരിച്ചാകും സി.പി.എം തങ്ങളുടെ പ്രകടനപത്രികയിറക്കുന്നതും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വരുന്ന അഞ്ചുവര്‍ഷം എല്‍ഡിഎഫ് നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ജനാധിപത്യരീതിയില്‍ തയാറാക്കിയ പ്രകടനപത്രിക കണ്ണൂര്‍ ജില്ലയില്‍ 30 നകം പ്രസിദ്ധം ശചയ്യും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ മാനിഫെസ്റ്റോ ഒക്ടോബര്‍ രണ്ടിന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജനകീയ സെമിനാറിലും പുറത്തിറക്കുമെന്ന് കണ്ണൂര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കെ.പി. സഹദേവനും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്‍ഡിഎഫ് നടത്താനുദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളിലേക്ക് പൊതുജനങ്ങള്‍ക്കും മറ്റും ആവശ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും ഇതിനായി നാളെ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ വാര്‍ഡ് തലം മുതല്‍ വിവിധ ക്ലബുകളിലും വായനശാലകളിലുമടക്കം പ്രത്യേക സംവിധാനവും അഭിപ്രായപ്പെട്ടികളും ഒരുക്കുമെന്നും സി.പി.എം മനതൃത്വം അറിയിച്ചു.

ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭകളിലേക്ക് പ്രത്യേകമായാണ് നിര്‍ദേശം സമര്‍പ്പിക്കേണ്ടത്.തദ്ദേശ സ്ഥാപനങ്ങളിലേക്ക് 25 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം. [email protected] എന്ന ഇമെയില്‍ വഴിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. 25ന് ഈഅഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച് കരട് പ്രകടനപത്രിക തയാറാക്കും. വരുന്ന അഞ്ചു വര്‍ഷത്തില്‍ ജനങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പദ്ധതികള്‍ക്കാണ് എല്‍ഡിഎഫ് രൂപം നല്‍കിയിട്ടുള്ളതെന്നും നേതൃത്വം അറിയിച്ചു.