കുവൈത്ത് സ്‌ഫോടനം; 7 പേര്‍ക്ക് വധശിക്ഷ

single-img
15 September 2015

kuwait_blastകുവൈത്തിലെ ഇമാം സാദിക് മസ്ജിദ് സ്‌ഫോടനക്കേസില്‍ 7 പേര്‍ക്ക് വധശിക്ഷ. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് 2 മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ നല്കാനും ക്രിമിനല്‍ കോടതി ഉത്തരവിട്ടു 29 അംഗ പ്രതിപ്പട്ടികയില്‍ 14 പേരെ കുറ്റവിമുതരാക്കി. പ്രതികള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് സമര്‍ഥിക്കാന്‍ വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.ഇക്കഴിഞ്ഞ ജൂണ്‍ 26 നായിരുന്നു കുവൈത്ത് സിറ്റിയിലെ ഇമാം ജഅഫര്‍ സാദിഖ് പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനിടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ സൗദി പൗരനായ ചാവേര്‍ ഉള്‍പ്പെടെ 27 പേര്‍ മരിക്കുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.