ഹറം ക്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും

single-img
15 September 2015

makkhaമക്ക: മക്കയിലെ വിശുദ്ധ ഹറമിലെ  ക്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 53 ലക്ഷം ഇന്ത്യന്‍ രൂപ)  നഷ്ടപരിഹാരംലഭിക്കും. സര്‍ക്കാര്‍ പദ്ധതി ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും മരണപ്പെടുന്നവരുടെ ദിയാധനം മൂന്ന് ലക്ഷം റിയാലാണ്. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും മൂലമുണ്ടാകുന്ന മുഴുവന്‍ നാശനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി ഇന്‍ഷുറന്‍സ് പോളിസി കവറേജ് ലഭിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. പൊട്ടിവീണ ക്രെയിനിന്റെ ഭാഗങ്ങള്‍ മതാഫ് വികസന പദ്ധതി നടപ്പാക്കുന്ന കമ്പനി പൊളിച്ചുനീക്കാന്‍ തുടങ്ങി.

മതാഫ് വികസന പദ്ധതി വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ലോകത്തെ ഏറ്റവും വലിയ ക്രെയിന്‍ ഹറമിലെത്തിച്ചത്. മതാഫ് വികസന പദ്ധതി വേണ്ടി എത്തിച്ച ഭീമന്‍ ക്രെയിന്‍ ശക്തമായ കാറ്റില്‍ തീര്‍ഥാടര്‍ക്കു മേല്‍ പൊട്ടിവീണത്. സംഭവത്തില്‍ 107 തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു.

അതെ,സമയം ക്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ ഹറമിലെ മുഴുവന്‍ ക്രെയിനുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക സംഘത്തെ സിവില്‍ ഡിഫന്‍സ് ചുമതലപ്പെടുത്തി. ക്രെയിന്‍ അപകടത്തില്‍ സുരക്ഷാ ഭടന്മാര്‍ ആരും മരണപ്പെട്ടിട്ടില്ലെന്ന് ഹംറ സുരക്ഷാ സേന അധികൃതര്‍ പറഞ്ഞു.