ഹിന്ദുരാഷ്ട്രത്തിനായി നിലകൊണ്ട വീര്‍ സവാര്‍ക്കറിന് ഭാരതരത്‌ന നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് ശിവസേനയുടെ കത്ത്

single-img
15 September 2015

vir-sarvarkarന്യൂഡല്‍ഹി:   ഹിന്ദുരാഷ്ട്രത്തിനായി നിലകൊണ്ട വീര്‍ സവാര്‍ക്കറിന് ഭാരതരത്‌ന നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് ശിവസേനയുടെ കത്ത്. ശിവസേന നേതാവ് സഞ്ജയ് റൗട്ടാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയത്. ഹിന്ദു രാഷ്ട്രത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് സവാര്‍ക്കര്‍. ഇക്കാരണം ചൂണ്ടിക്കാണിച്ചാണ് മുന്‍ സര്‍ക്കാറുകള്‍ സവാര്‍ക്കറിന് ഭാരതരത്‌ന നല്‍കാതിരുന്നതെന്നും  മോദിക്കയച്ച കത്തില്‍ റൗട്ട് രേഖപ്പെടുത്തി.

ആന്റമാന്‍ ദ്വീപിനെ ജയിലറയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് സവാര്‍ക്കര്‍. ഇവിടെവെച്ച് അദ്ദേഹം നിരവധി പീഡനങ്ങള്‍ക്കിരയാകുകയും അസുഖബാധിതനാകുകയും ചെയ്തിട്ടുണ്ട്.

വീര്‍ സവാര്‍ക്കര്‍ ഹിന്ദു രാഷ്ട്രത്തിനു വേണ്ടി നിലകൊണ്ട വ്യക്തി ആയതുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍ സര്‍ക്കാറുകള്‍ അവഗണിക്കുകയായിരുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ ആദരിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സഞ്ജയ് റൗട്ട് കത്തില്‍ വിശദമാക്കി.