തോട്ടം തൊഴിലാളികളുടെ വേതനം സംബന്ധിച്ച് നടത്തിയ പ്രസ്ഥാവനയ്ക്ക് വിശദീകരണവുമായി ഷിബുബേബി ജോണ്‍

single-img
15 September 2015

Shibu Baby John - 2കോഴിക്കോട്: തോട്ടം തൊഴിലാളികളുടെ വേതനം സംബന്ധിച്ച് നടത്തിയ പ്രസ്ഥാവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി ഷിബുബേബി ജോണ്‍ രംഗത്തു. തൊഴിലാളികള്‍ക്ക് പരമാവധി വേതനം നല്‍കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും 500 രൂപ നല്‍കാനാകില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ പ്രതിദിന വേതനം നല്‍കുന്നത് പ്രായോഗികമല്ല. 500 രൂപ ദിവസവേതനമാക്കിയാല്‍ തോട്ടം മേഖല സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് അച്യുതാന്ദന്റെ പ്രസ്ഥാവനകളെയും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചിരുന്നു.