ഐസിസ് ബന്ധം; തിരുവനന്തപുരം, കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്ന് നാല് മലയാളികള്‍ പിടിയില്‍

single-img
15 September 2015

isisതിരുവനന്തപുരം/കരിപ്പൂര്‍: ഐസിസ് ബന്ധമുണ്ടെന്ന് കരുതുന്ന നാല് മലയാളികളെ തിരുവനന്തപുരം, കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ സ്വദേശി അനസ്, അടൂര്‍ സ്വദേശി ആരോമല്‍ എന്നിവരെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് സ്വദേശികളായ റഹ്മാൻ, അലി റിയാസ് എന്നിവരെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പിടിയിലായത്. പുലര്‍ച്ചെ എത്തിഹാദ് വിമാനത്തിലെത്തിലാണ് ഇവര്‍ എത്തിയത്. വിസ റദ്ദാക്കി അബുദാബിയില്‍ നിന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു.  ഇവരെ എന്‍.ഐ.എ ചോദ്യം ചെയ്തു വരുകയാണ്.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുള്ളവര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്. വിസ റദ്ദാക്കി നാട്ടിലേക്ക് എത്തുന്ന സാഹചര്യമാണ് കൂടുതല്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയെ ഇരുവരെയും അന്വേഷണ സംഘം കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികള്‍ ഐഎസില്‍ എത്തിയതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.