ശ്രീപദ്മാനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് മാറ്റി വയ്ക്കണമെന്ന അമിക്കസ്‌ക്യൂറിയുടെ ആവശ്യത്തിൽ സുപ്രീംകോടതിക്ക് അതൃപ്തി

single-img
14 September 2015

download (2)തിരുവനന്തപുരം ശ്രീപദ്മാനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് മാറ്റി വയ്ക്കണമെന്ന അമിക്കസ്‌ക്യൂറിയുടെ ആവശ്യത്തിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. അടിക്കടി കേസ് മാറ്റി വെയ്ക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് അമിക്കസ് ക്യൂറിയോട് ചോദിച്ചു. ഈ മാസം 18 നു കേസ് പരിഗണിക്കാനിരിക്കെയാണ് അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ അഭിഭാഷകൻ കേസ് മാറ്റി വയ്ക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.