വളാഞ്ചേരിക്കടുത്ത്‌ വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു

single-img
14 September 2015

accident-logo3വളാഞ്ചേരിക്കടുത്ത്‌ വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്‌ തൃശൂര്‍-കോഴിക്കോട്‌ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.ലോറി മറിഞ്ഞതിനെ തുടര്‍ന്ന്‌ വാതകചോര്‍ച്ച റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. വാഹനങ്ങള്‍ മൂടാല്‍ ബൈപ്പാസ്‌ വഴിയാണ്‌ തിരിച്ചു വിടുന്നത്‌. മംഗലാപുരത്തു നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന ടാങ്കര്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ അപകടത്തില്‍ പെട്ടത്‌.