മഹാരാഷ്ട്ര സര്‍ക്കാരിന്റെ മാംസനിരോധത്തിന് ഹൈകോടതി സ്റ്റെ

single-img
14 September 2015

beefസെപ്റ്റംബർ 17ന് ജൈന ഉത്സവത്തോടനുബന്ധിച്ച് മുംബൈയിൽ മാംസനിരോധനം ഏർപ്പെടുത്തിയ മുംബൈ കോർപ്പറേഷൻ ഉത്തരവിന് മുംബൈ ഹൈകോടതി സ്റ്റെ ഉത്തരവിട്ടു. രൂക്ഷമായ പ്രക്ഷോപത്തെതുടർന്ന് നാല് ദിവസത്തിൽ നിന്നും നിരോധനം ഒരു ദിവസമായി ചുരുക്കിയിരുന്നു. എന്നാൽ പൂർണ്ണമായി നിരോധനം റദ്ദാക്കണമെന്നാണ് ഇപ്പോൾ ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്.

 

സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.നിരോധത്തിനെതിരെ ശിവസേന തന്നെ രംഗത്തെത്തിയത് ബിജെപിക്ക് തിരിച്ചടിയായി. വ്യാപാരികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതി സ്‌റ്റേ.

1994ലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ആദ്യമായി പര്യുഷാന്‍ ഏര്‍പ്പെടുത്തിയത്. മാംസവില്‍പ്പന നിരോധനം അന്ന് മുതല്‍ നിലവിലുണ്ടെങ്കിലും ഇതുവരെയായി നിര്‍ബന്ധപൂര്‍വം നടപ്പാക്കിയിരുന്നില്ല. ഇപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെട്ട് മാംസവില്‍പ്പന നടത്താന്‍ പാടില്ലെന്നും നടപടികളുണ്ടാകുമെന്ന തരത്തില്‍ പ്രഖ്യാപനമുണ്ടായത്.