യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം സ്വന്തമാക്കി സാനിയ- ഹിന്‍ജിസ് സഖ്യം

single-img
14 September 2015

Sania-Mirza-Martina-Hingis.jpg.image.784.410

യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം സാനിയ മിര്‍സ- മര്‍ട്ടീന ഹിന്‍ജിസ് സഖ്യം സ്വന്തമാക്കി. സ്‌കോര്‍: 63, 63. ഫൈനലില്‍ ഡെലാക്വ- ഷ്വെഡോവ സഖ്യത്തെയാണ് സാനിയ- ഹിന്‍ജിസ് സഖ്യം തോല്‍പ്പിച്ചത്.

സാനിയ മിര്‍സ- മര്‍ട്ടീന ഹിന്‍ജിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍സ്‌ലാം കിരീടമാണിത്. വിംബിള്‍ഡണിലും സാനിയ- ഹിന്‍ജിസ് സഖ്യം കിരീടം നേടിയിരുന്നു. സാനിയ മിര്‍സയുടെ അഞ്ചാം ഗ്രാന്‍സ്‌ലാം കിരീടവും രണ്ടാം യുഎസ് ഓപ്പണ്‍ നേട്ടവുമാണിത്.