യുഎസ് ഓപ്പൺ കിരീടം ദ്യോക്കൊവിച്ചിന്

single-img
14 September 2015

635776965779578509-Untitled-2ന്യുയോർക്ക്: അതിവാശിയേറിയ ഫൈനൽ പോരാട്ടത്തിൽ സ്വിസ്സ് മാസ്റ്റർ റോജർ ഫെഡററെ കീഴടക്കി നൊവാക്ക് ദ്യോക്കൊവിച്ച് ഈ വർഷത്തെ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി (സ്കോർ- 6-4, 5-7, 6-4, 6-4). ഇതോടെ 2015 കലണ്ടർ വർഷത്തിലെ തന്റെ മൂന്നാം ഗ്രാൻഡ് സ്ലാം വിജയമാണ് ദ്യോക്കൊ നേടിയിരിക്കുന്നത്. കൂടാതെ കരിയറിലെ പത്താം ഗ്രാൻഡ്സ്ലാം കിരീടം കുറിച്ചുകൊണ്ട് ഗ്രാൻഡ്സ്ലാം നേട്ടത്തിൽ അമേരിക്കയുടെ ടെന്നീസ് ഇതിഹാസം ബിൽ റ്റൈഡന് ഒപ്പവും എത്തിയിരിക്കുകയാണ് ദ്യോക്കൊവിച്ച്.

ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണും നേടിയിരുന്ന ദ്യോക്കൊവിച്ചിന് ഇത് രണ്ടാം യുഎസ് ഓപ്പൺ കിരീടമാണ്.

നാല് സെറ്റ് നീണ്ട മത്സരത്തിൽ ഒരു സെറ്റ് മാത്രം ഫെഡറർക്ക് വിട്ടുകൊടുത്താണ് ദ്യോക്കൊ വിജയം കരസ്ഥമാക്കിയത്. മഴ കാരണം മൂന്നു മണിക്കൂർ നീണ്ട മത്സരത്തിൽ പൂർണ്ണ ആദിപത്യം ദ്യോക്കോയ്ക്കായിരുന്നു. ആദ്യ സെറ്റ് തോറ്റതിന് ശേഷം രണ്ടാമത്തെ സെറ്റ് വീണ്ടെടുത്ത് ഫെഡറർ തിരിച്ചുവന്നെങ്കിലും പിന്നീടുള്ള സെറ്റുകളിൽ ദ്യോക്കോയ്യ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനയില്ല.