ബക്രീദിനും അവധിയില്ല: ബലി പെരുന്നാൾ ദിനത്തിലും അവധി നൽക്കാതെയുള്ള രാജസ്ഥാൻ സർക്കാർ ഉത്തരവ് വിവാദത്തിലേക്ക്

single-img
14 September 2015

vasundhara-raje-pic-650_650x400_61434646338പൊതുഅവധിദിവസമായ ബക്രീദിനും സ്കൂളുകളിൽ അവധി നിഷേധിച്ചുകൊണ്ട് രാജസ്ഥാൻ സർക്കാർ. ബലിപെരുന്നാൾ ദിനമായ സെപ്റ്റംബർ 25ന് രാജസ്ഥാനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കണമെന്നാണ് ബിജെപി നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുതിർന്ന ബിജെപി നെതാവും രാഷ്ട്രീയ സ്വായംസേവ സംഘ് ഉപദേഷ്ഠാവുമായിരുന്ന ദീൻ ദയാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇത് നടത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി. ബിജെപി ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളിൽ ജൈന ഉത്സവുമായി ബന്ധപെട്ട് മാംസഭക്ഷണം നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസ്തുത നടപടിയും.

രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബക്രീദ് ദിനത്തിൽ അവധി പ്രഖ്യാപിക്കരുതെന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സർക്കാർ അറിയിച്ചിട്ടുണ്ട്.

രാജ്യമെങ്ങുമുള്ള മുസ്ലീം വിഭാഗങ്ങൾ ഇതിനോടകം തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അവധി നൽക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. ബക്രീദ് ദിനത്തിലെ അവധി നിഷേധിക്കൽ ഭരണഘടനാവിരുദ്ധമാണെന്നും ഇന്ത്യയിൽ ഹിന്ദു മതത്തെ ശക്തിപെടുത്തുന്നതിനുള്ള സംഘപരിവാർ സംഘടനകളുടെ നീക്കങ്ങളാണിതെന്നും പ്രൊഫസ്സർ സലീം അഭിപ്രായപ്പെട്ടു. ഡെമൊക്രസി ആൻഡ് കമ്മ്യൂണൽ ഫോറം എങിനീയർ ആണ് അദ്ദേഹം.

വിവാദങ്ങൾ തണുപ്പിക്കുന്നതിനായി മുസ്ലീം അധ്യാപകർക്ക് അവർ ആവശ്യപ്പെടുകയാണെങ്കിൽ ബക്രീദിന് അവധിനൽകുമെന്ന് രാജസ്ഥാൻ സർക്കാർ പ്രസ്താവിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരുവകളൊന്നും തന്നെ സർക്കാർ പുറത്തിറക്കിയിട്ടില്ലെന്ന് ചില മുസ്ലീം സംഘടനകൾ പ്രതികരിച്ചു.