മൂന്നാര്‍ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ ഐതിഹാസിക സമരത്തിന് ബി.ജെ.പി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു, സമരം തീര്‍ന്നതിനു ശേഷം

single-img
14 September 2015

Muralee

മൂന്നാര്‍ കണ്ണന്‍ ദേവന്‍ എസ്‌റ്റേറ്റിലെ ഐതിഹാസിക സമരത്തിന് ബി.ജെ.പിയുടെ ഐക്യദാര്‍ഡ്യ പ്രഖ്യാപനം. പക്ഷേ അത് സമരം തീര്‍ന്നതിനു ശേഷമാണെന്ന് മാത്രം. വരുന്ന പതിനാറിന് മൂന്നാറിലെ തൊഴിലാളികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ധര്‍ണ്ണകളും പ്രകടനങ്ങളും നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത് സമരം ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ച തുടങ്ങിയ ശേഷം.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐക്യദാര്‍ഡ്യം അണികള്‍ അറിഞ്ഞത്. സമരം വിജയത്തിലേക്കെന്ന സൂചന ലഭിച്ചിട്ടും ബിജെപി 16ാം തിയ്യതി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപഹാസ്യരായത് അണികളുടെ ഇടയില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് വി.മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

മുന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങളും ധര്‍ണയും നടത്താനാണ് ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നത്.