ജമ്മു കാശ്മീരില്‍ ബീഫ് ഫെസ്റ്റിവല്‍; ബി.ജെ.പി നേതാവ് വക

single-img
14 September 2015

beef

സംസ്ഥാനത്ത് ബീഫ് നിരോധനം കര്‍ശനമാക്കണമെന്ന ജമ്മു കശ്മീര്‍ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ കശ്മീരില്‍ ബിജെപി നേതാക്കള്‍ ബീഫ് നിരോധത്തിനെതിരെ പരസ്യമായി രംഗത്തു വന്നു. ദക്ഷിണ കശ്മീരിലെ ബിജെപി നേതാവ് ഖുര്‍ഷിദ് അഹമ്മദ് മാലിക് മുസ്ലിംകളെയും ഹിന്ദുക്കളെയും പങ്കെടുപ്പിച്ച് ബീഫ് പാര്‍ട്ടി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയിലേക്ക് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ക്ഷണിക്കുമെന്നും മുസ്‌ലിങ്ങള്‍ക്ക് ബീഫും ഹിന്ദുക്കള്‍ക്ക് സസ്യാഹാരവും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യത്തിന്റെയും മതേതരത്വത്തേയും ശക്തമാക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്ന പരിപാടിക്ക് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ലെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.

രാഷ്ട്രീയം ഒഴിവാക്കിയാല്‍ താനൊരു മുസ്‌ലിം ആണെന്നും മതപരമായ വിശ്വാസങ്ങളില്‍ ഒത്തുതീര്‍പ്പ് ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.