കണ്ണന്‍ദേവന്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികളെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവന്‍

single-img
14 September 2015

k-p-sahadevanകണ്ണന്‍ദേവന്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികളെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെപി സഹദേവന്റെ വിവാദ പ്രസ്താവന. സമരത്തിന്റെ സഹായം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും സമരത്തിന്റെ ലക്ഷ്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരക്കാര്‍ക്കുള്ള വെള്ളവും ഭക്ഷണവും എവിടെ നിന്നാണ് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. മൊബൈല്‍ ഫോണ്‍വഴിയാണ് സമരത്തിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതെന്നും ഇത് നിലവിലുള്ള ട്രേഡ് യൂണിയന്‍ സംവിധാനങ്ങളെ അപ്രസക്തമാക്കുന്നതാണെന്നും സഹദേവന്‍ പറഞ്ഞു.