സിനിമകൾ പരാജയപ്പെടുന്നത് രൺബീർ കപൂറിനെ തളർത്തിയിട്ടില്ലെന്ന്:കത്രീന കെയ്ഫ്

single-img
14 September 2015

downloadസിനിമകൾ പരാജയപ്പെടുന്നത് രൺബീർ കപൂറിനെ തളർത്തിയിട്ടില്ലെന്നും രൺബീർ ഉജ്വലമായി തിരിച്ചുവരുമെന്നും രൺബീറിന്റെ കാമുകി കൂടിയായ കത്രീന കെയ്ഫ്. സിനിമകൾ സാമ്പത്തിക വിജയം നേടുന്നില്ല എന്നത് ദുഖകരം തന്നെയാണ്. ഒരു സിനിമക്ക് വേണ്ടി പൂർണമായും അർപ്പിക്കുന്ന നടനാണ് രൺബീർ കപൂർ. ഓരോ സിനിമയുടേയും പരാജയം രൺബീറിന് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും കത്രീന പറഞ്ഞു

തുടർച്ചയായി ചിത്രങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും തൊഴിലിനോട് തികഞ്ഞ ആത്മാർത്ഥതയും അർപ്പണ മനോഭാവവും പുലർത്തുന്ന രൺബീറിനെ അത് തളർത്തില്ലെന്ന് കത്രീന പറഞ്ഞു. ബേഷറം,​ റോയ്,​ ബോംബെ വെൽവെറ്റ് തുടങ്ങിയ അടുത്ത കാലത്തിറങ്ങിയ രൺബീർ കപൂറിന്രെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു.

.