ആന്ധ്രയില്‍ സിമന്റും ഫ്ലൈ ആഷും കയറ്റിയ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു

single-img
14 September 2015

accident7ആന്ധ്രയില്‍ സിമന്റും ഫ്ലൈ ആഷും കയറ്റിയ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു. ഗുണ്ടൂരില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കിഴക്കന്‍ ഗോദാവരിയിലെ ഗണ്ഡേപള്ളിയില്‍ വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം . ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഡ്രൈവറേയും ക്ലീനറേയും കാണാനില്ല.