മഹാഭാരതം, ഗീത തുടങ്ങിയ ഹിന്ദു ഇതിഹാസ കാവ്യങ്ങള്‍ സ്കൂളില്‍ നിര്‍ബന്ധിത പാഠ വിഷയമാക്കണമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി

single-img
14 September 2015

mahesh-sharmaന്യൂഡല്‍ഹി: രാമയാണവും ഗിതയും പോലെ ഖുര്‍ആനും ബൈബിളും ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മ.  ബൈബിളിനെയും ഖുര്‍ആനെയും ബഹുമാനിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഹുന്ദു പുരാണങ്ങളോട് താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല.

സാംസ്കാരിക മന്ത്രിയെന്ന നിലയില്‍ മഹാഭാരതം, ഗീത തുടങ്ങിയ ഹിന്ദു ഇതിഹാസ കാവ്യങ്ങള്‍ സ്കൂളില്‍ നിര്‍ബന്ധിത പാഠ വിഷയമാക്കണമെന്നാണ് തന്റെ അഭ്യര്‍ഥന. ഇതിനുവേണ്ടി മാനവ വിഭവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനിയോടൊപ്പം താന്‍ തീവ്രമായി യത്നിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പലസംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കിയിട്ടുണെങ്കിലും നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില്‍ മാംസ വില്‍പന പൂര്‍ണമായും നിരോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.