സുധീരനെതിരെ ഹൈക്കമാന്‍ഡില്‍ ഐ ഗ്രൂപ്പ് പരാതി നല്‍കി

single-img
14 September 2015

sudheeran-president-new-1__smallകെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ  ഹൈക്കമാന്‍ഡില്‍ പരാതി നല്‍കി. ഏകപക്ഷീയമായ നിലപാട്‌ എടുക്കുന്നുവെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്‌ണനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് ആരോപണം.

ഐ ഗ്രൂപ്പിനെതിരേ സുധീരന്‍ നിരന്തരം  നിലപാടെടുക്കുന്നു. കണ്‍സ്യൂമര്‍ ഫെഡ്‌ പ്രസിഡന്റ്‌ ജോയ്‌ തോമസിനെ മാറ്റണമെന്ന കത്ത്‌ ഐ ഗ്രൂപ്പിനെതിരായുള്ള നിലപാടിന്റെ ഭാഗമാണെന്നും ഐ ഗ്രൂപ്പിന്റെ പരാതിയില്‍ പറയുന്നു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും മന്ത്രി സി.എന്‍.ബാലകൃഷ്‌ണനും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ്‌ പരാതി അറിയിച്ചത്‌.