ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

single-img
14 September 2015

camaroonബ്രിട്ടണ്‍:  ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ നിന്നും പാലായനം ചെയ്‌തെത്തിയ  അഭയാര്‍ത്ഥികളെ കാണാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി  ഡേവിഡ് കാമറൂണ്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.  കലാപം ഭൂമിയില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടണ്‍ താമസമൊരുക്കിയിട്ടുണ്ട്. ബ്രിട്ടണ്‍ താമസമൊരുക്കി.

ശക്തമായ സുരക്ഷാ സംവിധാനത്തോടുകൂടി ബെക്ക വാലിയിലെ ക്യാമ്പുകളാണ്  കാമറൂണ്‍  സന്ദര്‍ശിച്ചത്. ബെയ്‌റൂത്ത് എയര്‍പോര്‍ട്ടില്‍ നിന്നും ഹെലികോപ്റ്റര്‍ വഴിയായിരുന്നു സന്ദര്‍ശനം. സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും ഏകദേശം ഒരു മൈല്‍ അകലം മാത്രമെയുള്ള ഈ പ്രദേശത്തേക്ക്. ഈ പ്രദേശത്തെ അഭയാര്‍ത്ഥികളെയും യൂറോപ്യന്‍ യൂണിയന്‍ സഹായിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിനായി ഇതുവരെ 100കോടി ഡോളര്‍ ചെലവായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.

ലബനീസിലെ ക്യാമ്പുകളിലും കാമറൂണ്‍ സന്ദര്‍ശനം നടത്തി. അഭയാര്‍ത്ഥി ക്യാമ്പുകളുടെ ചുമതല ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബെക്ക വാലിയിലെ ക്യാമ്പില്‍ 500 അഭയാര്‍ത്ഥികളാണ് താമസിക്കുന്നത്. 90 ടെന്റുകളിലായിട്ടാണ് ഇവരുടെ താമസം. നിരവധി കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് വിദ്യാഭ്യാസം ഒരുക്കുന്നതിനെ  കുറിച്ച് ആലോചിക്കുമെന്നും ഡേവിഡ് കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.