അഫ്ഗാനിസ്ഥാനിലെ ജയില്‍ കൈയ്യേറി താലിബാന്‍ തീവ്രവാദികള്‍ കുറ്റവാളികളെ മോചിപ്പിച്ചു

single-img
14 September 2015

talibanഗസ്‌നി : അഫ്ഗാനിസ്ഥാനിലെ ജയില്‍ കൈയ്യേറി താലിബാന്‍ തീവ്രവാദികള്‍ കുറ്റവാളികളെ മോചിപ്പിച്ചു. മുന്നൂറ്റി അമ്പതിലധികം കുറ്റവാളികളാണ് ഗസ്‌നി നഗരത്തിന്റെ പ്രധാന ജയിലില്‍ ഉണ്ടായിരുന്നത്. ശരീരത്തില്‍ ബോംബുമായെത്തിയ 3 ചാവേറുകള്‍ സ്‌ഫോടനം നടത്തിയാണ് ജയിലിന്റെ പ്രമുഖ കവാടം തകര്‍ത്തത്. ജയില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന 40 പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയാണ് തീവ്രവാദികള്‍ കുറ്റവാളികളെ മോചിപ്പിച്ചത്.

ആയുധധാരികളായ താലിബാന്‍ കലാപകാരികള്‍ ജയിലില്‍ നിന്ന് 400 കുറ്റവാളികളെ രക്ഷപ്പെടുത്തിയെന്നും ദൗത്വത്തിനെത്തിയ 3 ചാവേറുകള്‍ കൊല്ലപ്പെട്ടെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു.

352 തടവുകാര്‍ രക്ഷപ്പെട്ടുവെന്നും അതില്‍ 150 പേര്‍ താലിബാന്‍ പ്രവര്‍ത്തകരാണെന്നും ഗസ്‌നിയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു. എത്ര കുറ്റവാളികള്‍ ജയിലിലുണ്ടായിരുന്നുവെന്ന കൃത്യമായ കണക്ക് അഫ്ഗാനിസ്ഥാന്‍ പുറത്ത് വിട്ടിട്ടില്ല.