ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

single-img
14 September 2015

dhoni1മഹേന്ദ്രസിംഗ് ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മഹാവിഷ്ണുവിന്റെ വേഷംധരിച്ച് പരസ്യത്തില്‍ അഭിനയിച്ച  ധോണി മതവികാരങ്ങള്‍ വൃണപ്പെടുത്തിയെന്ന കേസില്‍ കീഴ്‌ക്കോടതി ഉത്തരവിനെയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന അടിക്കുറിപ്പോടെയായിരുന്നു മഹാവിഷ്ണുവിന്റെ വേഷത്തില്‍നില്‍ക്കുന്ന ധോണിയുടെ ചിത്രം ബിസിനസ് ടുഡെയില്‍ പ്രസിദ്ധീകരിച്ചത്. നിരവധി കമ്പനികളുടെ ഉത്പന്നങ്ങള്‍ മഹാവിഷ്ണുവിന്റെ ഓരോ കൈകിളിലുമുണ്ടായിരുന്നു. ഇതില്‍ ഒരു കൈയില്‍ ഷൂവുമുണ്ടായിരുന്നു.