കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരേ ബോംബേറ്

single-img
14 September 2015

Kannurകണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരേ ബോംബേറ്. ഇരിട്ടി തില്ലങ്കേരിയില്‍ നടന്ന ബോംബേറിനെ തുടര്‍ന്ന് യുവതിയേയും പിഞ്ചുകുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആര്‍എഎസ് ശാഖാ കാര്യവാഹക് വിജേഷിന്റെ അരീച്ചാലിലുള്ള വീടിനു നേരേയാണ് ഇന്നു പുലര്‍ച്ചെ ഒന്നോടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട വിജേഷിന്റെ ഭാര്യ ജിഷ്ണ (24), ഒന്നര വയസുകാരനായ മകന്‍ വിനായക് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.