‘അറസ്‌റ്റ് ചെയ്‌ത് നീക്കില്ലെന്നും വെയിലുകൊള്ളേണ്ടി വരുമെന്ന് അസി. കമ്മീഷണര്‍; സി ഐ യുമായി ചര്‍ച്ച നടത്തി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അറസ്‌റ്റ് വരിച്ചു തടിയൂരി

single-img
14 September 2015

congressകൊച്ചി: മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ നേട്ടം കൊയ്യാനെത്തിയത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കാലുപിടിച്ച് അറസ്‌റ്റ് വരിച്ചു. മൂന്നാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ച നടന്ന ഗസ്‌റ്റ്ഹൗസിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ച  യൂത്ത്‌ കോണ്‍ഗ്രസുകാരോട് ‘അറസ്‌റ്റ് ചെയ്‌ത് നീക്കില്ലെന്നും വെയിലുകൊള്ളേണ്ടി വരുമെന്നും’ പോലീസ്‌ അസി. കമ്മീഷണര്‍ പറഞ്ഞത് . ഒടുവില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ സി ഐ യുമായി ചര്‍ച്ച നടത്തി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അറസ്‌റ്റ് വരിച്ചു തടിയൂരുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികളും കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തിവന്ന ഗസ്‌റ്റ്ഹൗസിലേക്ക്‌ ഉച്ചയോടെ 26 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. കമ്പനി തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന്‌ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ കണ്ണന്‍ ദേവന്‍ തേയില പായ്‌ക്കറ്റുകള്‍ കൂട്ടിയിട്ട്‌ കത്തിച്ച്‌ പ്രതിഷേധമറിയിച്ചിരുന്നു.

തുടര്‍ന്നാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതെയുള്ള തോട്ടം തൊഴിലാളികളുടെ സമരത്തിലേക്ക്‌   കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നേട്ടം കൊയ്യാനായി പ്രകടനമായി ഗസ്‌റ്റ് ഹൗസിലേക്ക്‌ എത്തിയത്‌. എന്നാല്‍ പ്രതിഷേധത്തെ തെല്ലും കൂസാതിരുന്ന കമ്മീഷണര്‍ എസ്‌ ഡി സുരേഷ്‌കുമാര്‍ അറസ്‌റ്റ് ചെയ്‌ത് നീക്കുമെന്ന്‌ വിചാരിക്കേണ്ടെന്നും വെയിലുകൊള്ളേണ്ടി വരുമെന്നും അറിയിക്കുകയായിരുന്നു.