നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു

single-img
14 September 2015

accident7കാക്കനാട്: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. കൊച്ചിയില്‍ കാക്കനാടിന് സമീപം ചിറ്റേത്ത് കരയില്‍ നടന്ന അപകടത്തില്‍ രാജഗിരി കോളജിലെ ബികോം വിദ്യാര്‍ഥിനി നിയ(19) ആണ് മരിച്ചത്. ഇന്‍ഫോപാര്‍ക്കിന് സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് അപകടം നടന്നത്. ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറുകയായിരുന്നു.