കേരളീയര്‍ക്കും ആന്ധ്രക്കാര്‍ക്കും ഹിന്ദി പഠിക്കാമെങ്കില്‍ എന്തുകൊണ്ട് തമിഴര്‍ക്ക് ഹിന്ദി പഠിച്ചുകൂടാ?- കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍

single-img
14 September 2015

Pon-Radhakrishnanചെന്നൈ: തമിഴര്‍ ഹിന്ദിയും സംസ്‌കൃതവും പഠിക്കണമെന്ന് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. കേരളീയര്‍ക്കും ആന്ധ്രക്കാര്‍ക്കും ഹിന്ദി പഠിക്കാമെങ്കില്‍ എന്തുകൊണ്ട് തമിഴര്‍ക്കും ഹിന്ദി പഠിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു. സംസ്‌കൃതവും ഹിന്ദിയും എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ നിര്‍ദേശിച്ചതിന് പിന്നാലെയാണ് പൊന്‍രാധാകൃഷ്ണന്റെ അഭിപ്രായപ്രകടനം. സംസ്‌കൃതം പഠിക്കാത്തതില്‍ തനിക്ക് ഇപ്പോള്‍ നാണക്കേട് തോന്നാറുണ്ട്. പുതിയ തലമുറ ഒരിക്കലും സംസ്‌കൃതം പഠിക്കാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.