അഭയാര്‍ത്ഥികളുടെ ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി കുട്ടികളടക്കം 38 പേര്‍ മരിച്ചു

single-img
14 September 2015

siriaമ്യൂണിക്: തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്ക് അഭയാര്‍ത്ഥികളുമായി പോയ  ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി 14 കുട്ടികളടക്കം 38 പേര്‍ മരിച്ചു. 30 പേര്‍ നീന്തി രക്ഷപ്പെട്ടു. 68 പേരെ ഗ്രീസ് കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി.   മരത്തടികൊണ്ട് നിര്‍മ്മിച്ചതായിരുന്നു ബോട്ട്.

130ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു. അതേസമയം ജര്‍മ്മനി അഭയാര്‍ത്ഥികള്‍ രാജ്യത്ത് കടക്കുന്നത് പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി.

ഓസ്ട്രിയയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ ജര്‍മനി നിര്‍ത്തിവച്ചു. രാജ്യത്തിന് ഉള്‍ക്കൊള്ളവുന്നതിലേറെപ്പേരെ ഇതിനകം സ്വീകരിച്ചു കഴിഞ്ഞതായി ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി.