ദി അഡ്‌വൊക്കേറ്റിൽ ഹണി റോസ് നായിക

single-img
13 September 2015

140784023210Honey-Rose-Personal-Photos-Stills-Videos-Clips-Cute-Malayalam-Actress-Onlookers-Media-6എം. പത്മകുമാർ അഭിഭാഷകരുടെ ജീവിതത്തെ ആസ്പദമാക്കി  ഒരുക്കുന്ന ചിത്രം ആണ്  ദി അഡ്‌വൊക്കേറ്റ്. ചിത്രത്തിൽ നായകനായ അഭിഭാഷകനെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്. ഹണി റോസാണ് ചിത്രത്തിലെ  നായിക. അനൂപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. അനൂപ്, ജോജു, ഷീലു എബ്രഹാം, നന്ദു എന്നിവർ ചിത്രത്തിൽ അഭിഭാഷകരുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, വിജയ് ബാബു, കലാഭവൻ ഷാജോൺ, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് രതീഷ് വേഗയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. എറണാകുളം,  മൂന്നാർ, ഊട്ടി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.