സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തിയ ഡോക്‌ടര്‍ വിവാദത്തില്‍

single-img
13 September 2015

Male-femaleമുംബൈ: സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന്റെ ലിംഗഭേദം വെളിപ്പെടുത്തിയ ഡോക്‌ടര്‍ വിവാദത്തില്‍. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ ഡോ. അന്‍ഷുമാന്‍ ഉപാധ്യായയാണ്‌ തന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗഭേദമാണ് വെളിപ്പെടുത്തിയത്‌.

ഗര്‍ഭസ്‌ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്നത്‌ കുറ്റകൃത്യമാണ്. എന്നാല്‍ ഡോക്‌ടര്‍ തന്നെ വെളിപ്പെടുത്തിയത് വന്‍ വിവാദമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ റേഡിയോളജിക്കല്‍ അസോസിയേഷന്റെ യു.പി ഘടകം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഉത്തര്‍പ്രദേശ്‌ സാമൂഹ്യക്ഷേമ വകുപ്പിനും പരാതി നല്‍കി.

ഗര്‍ഭസ്‌ഥ ശിശുവിന്റെ സോണോഗ്രാഫി റിപ്പോര്‍ട്ടും ഇമേജുകളും ഡോ. അന്‍ഷുമാന്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ്‌ ചെയ്‌തതായി റേഡിയോളജിസ്‌റ്റ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതി അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ യു.പി സാമൂഹ്യക്ഷേമ വകുപ്പ്‌ ഡയറക്‌ടര്‍ ജനറല്‍ അറിയിച്ചു.