ഇനി അബൂദാബിയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ തിരഞ്ഞാല്‍ പിടിയിലാകും; കുറ്റക്കാര്‍ക്ക് 6 മാസം തടവും 10 ലക്ഷം ദിര്‍ഹം പിഴയും

single-img
13 September 2015

porneഅബൂദാബി:  അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നതിനും തിരയുന്നതിനുമെതിരെ ശക്തമായ മുന്നറിയിപ്പുമായി അബൂദാബി. ഇത്തരം വെബ്‌സൈറ്റുകള്‍ തിരയുന്നതുപോലും കുറ്റകരമാണ്. കുറ്റക്കാര്‍ക്ക് 6 മാസം തടവും ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയും വിധിക്കുമെന്ന് ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അശ്ലീല വെബ്‌സൈറ്റുകള്‍ തിരയുകയോ അശ്ലീല ദൃശ്യങ്ങളോ ഫോട്ടോകളോ ഡൗണ്‍ ലോഡ് ചെയ്യുകയോ ചെയ്യുന്നവരെ കണ്ടെത്താന്‍ എമിറേറ്റ്‌സിന്റെ സുരക്ഷ അധികൃതര്‍ സാങ്കേതിക വിദ്യയുടെ സഹായം തേടിയിട്ടുണ്ട്. അതിനാല്‍ അശ്ലീലം തിരയുന്നവരെ എളുപ്പം കണ്ടെത്താനാകും. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട 6 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.