ആദ്യ വെടി ഇന്ത്യ വെയ്ക്കില്ല; ആദ്യം വെടിവയ്ക്കുകയാണെങ്കില്‍ ബുള്ളറ്റുകള്‍ എത്രയായിരിക്കുമെന്നത് എണ്ണില്ല- രാജ്‌നാഥ് സിങ്

single-img
13 September 2015

RAJNATHന്യൂഡല്‍ഹി:  വെടിവയ്ക്കുന്ന ആദ്യ ബുള്ളറ്റ് ഒരിക്കലും ഇന്ത്യയുടെ ഭാഗത്തു നിന്നാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.  എന്നാല്‍ ആദ്യം വെടിവയ്ക്കുകയാണെങ്കില്‍ ബുള്ളറ്റുകള്‍ എത്രയായിരിക്കുമെന്നത് എണ്ണില്ല. പാക്കിസ്ഥാനുമായി സൗഹൃദപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമുക്കു സുഹൃത്തുക്കളെ മാറ്റാം. പക്ഷേ അയല്‍ക്കാരെ മാറ്റാനാകില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് വഴി യുവാക്കള്‍ ഐസിസിലേക്ക് പോകുന്നതാണ് ഇന്ത്യയുടെ പ്രധാന സുരക്ഷാ വെല്ലുവിളി. ഭീകരസംഘടനയിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കളെ മുസ്ലിം കുടുംബങ്ങള്‍ അതില്‍ പോകാതെ തടയുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ വേഗത്തിലാണ് ഇന്ത്യ വളരുന്നത്. അടുത്ത 10–15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയുള്ള രാജ്യമായി മാറും. അതിനാല്‍ തന്നെ സുരക്ഷാ കാര്യത്തില്‍ ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. അതിര്‍ത്തി സുരക്ഷയ്ക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.