കളിക്കുന്നതിനിടെ തല സ്‌റ്റീല്‍ കലത്തില്‍ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

single-img
13 September 2015

fire-forceതുറവൂര്‍: കൂട്ടുകാരുമൊത്ത്‌ കളിക്കുന്നതിനിടെ തല സ്‌റ്റീല്‍ കലത്തില്‍ കുടുങ്ങിയ രണ്ടു വയസുകാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പട്ടണക്കാട്‌ കരിമ്പന്‍തറ നികര്‍ത്തില്‍ ബിജുമോന്റെ മകള്‍ ആമയയുടെ തലയാണ്‌  സ്‌റ്റീല്‍ കലത്തില്‍ കുടുങ്ങിയത്‌.

ഇന്നലെ രാവിലെ എട്ടരയോടെ കലം തലയില്‍ കമഴ്‌ത്തി വെച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞിന്റെ തല കലത്തിനുള്ളില്‍ അകപ്പെട്ടത്. പരിഭ്രാന്തരായ രക്ഷിതാക്കള്‍ കുഞ്ഞിനേയും കൊണ്ട്‌ സമീപത്തെ വര്‍ക്ക്‌ ഷോപ്പിലെത്തി കലം മുറിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്‌ ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേന സ്‌ഥലത്തെത്തി കലം മുറിച്ചു നീക്കി കുട്ടിയെ രക്ഷിച്ചു.