ഇന്ത്യയിലെ തെരഞ്ഞെടുത്ത 400 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യ ഹൈ സ്പീഡ് വൈഫൈ സൗകര്യം ഒരുക്കുന്നു

single-img
13 September 2015

RailTel-Google-WiFi-projഇന്ത്യയിലെ തെരഞ്ഞെടുത്ത 400 റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യ ഹൈ സ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും.  ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്നുള്ള സംയുക്ത സംരഭത്തിനാണ് ഗൂഗിള്‍ തുടക്കമിടുന്നത്. അമേരിക്കയില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യത്തിനായി ഉപയോഗിക്കുന്ന ഗൂഗില്‍ ഫൈബര്‍ പ്രോജക്ടാണ് ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഹൈ സ്പീഡ് വൈഫൈ സേവനം യാഥാര്‍ത്ഥ്യമാക്കുക.

കൂടാതെ ഇന്ത്യ മുഴുവനും സാങ്കേതിക സൗകര്യങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് നില്‍ഗിരി എന്ന പേരില്‍ നഗരങ്ങളിലും  വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതിയും പരിഗണനയിലാണ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ തെരഞ്ഞെടുത്ത റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്.

അടുത്ത നാലു മാസങ്ങള്‍ക്കിടയില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാവും. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആദ്യ അരമണിക്കൂര്‍ ഹൈ സ്പീഡ് വൈഫൈ ആസ്വദിക്കാം, അരമണിക്കൂറിന് ശേഷം സ്പീഡ് കുറയുന്നതായിരിക്കും. എന്നാല്‍ കണക്ടിവിക്ടി എല്ലാ സമയവും ലഭ്യമാകും.