ഐസിസ് ബന്ധമുള്ളവര്‍ രാജ്യാന്തര വിമാനത്താവളം വഴി സംസ്ഥാനത്തേക്കു എത്തുമെന്ന രഹസ്യവിവരം; നിരീക്ഷണം ശക്തമാക്കി

single-img
13 September 2015

isisതിരുവനന്തപുരം: തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ രാജ്യാന്തര വിമാനത്താവളം വഴി സംസ്ഥാനത്തേക്കു  എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്നു കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി. ഐസിസ് ബന്ധമുള്ള  വ്യക്തി തലസ്ഥാനത്തേക്കു വരുന്നുണ്ട് എന്നാണു മൂന്നു ദിവസം മുമ്പു ലഭിച്ച് രഹസ്യ വിവരം. മാലിയില്‍നിന്ന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. മാലിയില്‍നിന്ന് അനവധി പേരാണു ദിവസം തോറും തലസ്ഥാനത്തെത്തുന്നത്.ഇതില്‍ ചിലര്‍ക്കു തീവ്രവാദ ബന്ധമുണ്ടോ യെന്നാണു സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണു നിരീക്ഷണം ശക്തമാക്കിയത്.