മൂന്നാറിലേക്ക് പോകുന്നത് എസ്.രാജേന്ദ്രൻ എംഎൽഎയെ കാണാനല്ല-വി.എസ്. അച്യുതാനന്ദൻ

single-img
13 September 2015

18tvcgn03_VS_Re_19_1242346fകൊച്ചി ∙ മൂന്നാറിലെ തൊഴിലാളികളുടെ അടുത്തേക്കാണ് താൻ പോകുന്നതെന്ന്  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. അല്ലാതെ എസ്.രാജേന്ദ്രൻ എംഎൽഎയെ കാണാനല്ലെന്നും വി എസ് പറഞ്ഞു. സമരം തീരുന്നതുവരെ മൂന്നാറിൽ തുടരും. സർക്കാർ വാക്കു പാലിച്ചില്ലെങ്കിൽ തൊഴിലാളികൾക്കൊപ്പം സമരമിരിക്കുമെന്നും വിഎസ് വ്യക്തമാക്കി.

മൂന്നാറിൽ നിൽക്കേണ്ടത് പാർട്ടി നിലപാടിനൊപ്പമെന്ന് എസ്.രാജേന്ദ്രൻ എംഎൽഎ പ്രതികരിച്ചു. സമരം ഏറ്റെടുക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. വിഎസിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ല. അദ്ദേഹത്തെ ഉപദേശിക്കാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൂന്നാറില്‍ ശമ്പളവും ബോണസും ആവശ്യപ്പെട്ടു തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം നിര്‍ണായകമായ ഒന്‍പതാംദിവസത്തിലേക്ക് കടന്നു. മൂന്നാറിലേക്കുള്ള റോഡുകളില്‍ ഇന്നും ഉപരോധം തുടരും. പ്രശ്നം പരിഹരിക്കാൻ ഇന്നു 11നു കൊച്ചിയിൽ മന്ത്രി ഷിബു ബേബിജോൺ തൊഴിലാളികളുടെ പ്രതിനിധികൾ ട്രേഡ് യൂണിയൻ നേതാക്കളുമായും കമ്പനി അധികൃതർ എന്നിവരുമായും ചർച്ച നടത്തും.