ഗുരുവിനെയല്ല, തന്നെയാണ് സി.പി.എം. ലക്ഷ്യം വയ്ക്കുന്നതെന്നും പടനായകനെ തളര്‍ത്തി പടയെ ഛിന്നഭിന്നമാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി

single-img
12 September 2015

vellappally-natesan

സാക്ഷാല്‍ കാള്‍ മാര്‍ക്‌സ് വന്നാലും തന്നെ വിരട്ടിയിരുത്താന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാറിലെ സിപിഎം നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണെന്നും പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം കൊടുക്കാതെ വിരട്ടി കാര്യം സാധിക്കുന്നതാണ് പിണറായിയുടെ ശൈലിയെന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ എകെജി സെന്ററില്‍ ചെന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുവിനെയല്ല, തന്നെയാണ് സി.പി.എം. ലക്ഷ്യം വയ്ക്കുന്നതെന്നും പടനായകനെ തളര്‍ത്തി പടയെ ഛിന്നഭിന്നമാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 51 വെട്ടു വെട്ടിയതല്ലാതെ മനുഷ്യര്‍ക്കായി സിപിഎം ഇതുവരെ എന്തുചെയ്തുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. വെള്ളാപ്പള്ളി നടേശനെ സിപിഎം ഭയപ്പെടേണ്ട കാര്യമില്ലെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞിരുന്നതിന് മറുപടിയായാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.