ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ സമൂഹ സദ്യ നടത്തി ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീറാം റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
12 September 2015

22MNPAGE3_MADE_SNA_1307306fദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ സമൂഹ സദ്യ നടത്തി ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീറാം റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബസവേശ്വര ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുത്ത ദളിത് സ്ത്രീകള്‍ക്ക് ആയിരം രൂപ പിഴയിട്ട നടപടിക്കെതിരായിരുന്നു സി്പി.എമ്മിന്റെ നേതൃത്വത്തില്‍ സമൂഹ സദ്യ നടത്തിയത്.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ നാട്ടിലാണ് ഇത്തരത്തിലുള്ള അനാചാരങ്ങള്‍ നടക്കുന്നത്. സവര്‍ണരായ വൈക്കലിഗ സമുദായക്കാരാണ് ക്ഷേത്ര പൂജകള്‍ക്ക് ദളിതര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനം വിലക്കിയത്. തുടര്‍ന്ന് സ്ത്രീകള്‍ സവര്‍ണര്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പു നടത്തിവരികയായിരുന്നു.

സവര്‍ണ്ണരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഇവിടെ പൊതുമയാഗം നടന്നിരുന്നു. ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമലംഘനമാണെന്ന നിലപാടെടുത്താണ് യോഗം പിരിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് സി.പി.എം ഇന്ന് ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹാളില്‍ സമൂഹസദ്യ നടത്തുകയും ചെയ്തത്.