പാകിസ്താനേക്കാള്‍കൂടുതല്‍ ഇസ്ലാമികമാണ് അവിടുള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്ത്യയെന്ന് രാജ്‌നാഥ് സിംഗ്

single-img
12 September 2015

rajnath-singh_19പാകിസ്താനേക്കാള്‍കൂടുതല്‍ ഇസ്ലാമികമാണ് അവിടുള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്ത്യയെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്‍ സൈനിക തലവനുമായുള്ള കൂടിക്കാഴ്ചയിലാണു രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

എല്ലാ അയല്‍രാജ്യങ്ങളുമായും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ആദ്യമായി അയല്‍രാജ്യത്തിനെതിരെ ഒരു ബുള്ളറ്റ് ഇന്ത്യയുടെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്നും എന്നാല്‍ തുടര്‍ച്ചയായ പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ മേജര്‍ ജനറല്‍ ഉമര്‍ ഫാറൂഖ് ബുര്‍ക്കിയാണു രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷവും അതിനോടനുബന്ധിച്ചുള്ള വിഷയങ്ങളുമായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്.