നായ്ക്കളുടെ കടിയേറ്റു വീഴുന്ന കുട്ടികളെ കാണാത്ത രഞ്ജിനിയുടെ വീട്ടില്‍ പട്ടിപ്പാട്ട് നടത്തുന്നതിനൊപ്പം 25 തെരുവ് നായകളെയും സംഭാവന നല്‍കുമെന്ന് ഗായകന്‍ തൃശൂര്‍ നസീര്‍

single-img
12 September 2015

nazeer.jpg.image.784.410

രഞ്ജിനിയുടെ വീട്ടില്‍ തെരുവുനായ്ക്കളുമായി ചെന്ന് പാട്ടുപാടി പ്രതിഷേധിക്കുമെന്ന് പറഞ്ഞ ഗായകന്‍ തൃശൂര്‍ നസീര്‍ പ്രതിഷേധത്തിനൊപ്പം നായ്ക്കളെ സ്‌നേഹിക്കുന്ന രഞ്ജിനിയ്ക്ക് തന്റെ വക കുറച്ച് തെരുവുനായകളെ സംഭവാനയായി നല്‍കുകയും ചെയ്യുമെന്നറിയിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രഞ്ജിനിക്ക് സംഭാവന നല്‍കാനായി 50 തെരുവുനായകളെ ഞാന്‍ ഭക്ഷണം നല്‍കി തയ്യാറാക്കുകയാണെന്നും ഈ 50 എണ്ണവും എന്നോടൊപ്പം പ്രതിഷേധത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 25 നായകളെ രഞ്ജിനിയ്ക്ക് കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇവയെ രഞ്ജിനി വളര്‍ത്തുമ്പോള്‍ ബാക്കി 25 എണ്ണത്തിനെ ഞാനും വളര്‍ത്തി കൊള്ളാമെന്നും നസീര്‍ പറയുന്നു.

ഈ ഒരു കാര്യത്തില്‍ പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള എന്ത് പ്രശ്‌നമുണ്ടായാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും നസീര്‍ പറഞ്ഞു. പാര്‍ലമെന്റിലേക്ക് മത്സരിച്ച ഒരു വ്യക്തിയായതുകൊണ്ട്് എനിക്ക് ഈ സമൂഹത്തോട് ഒരു പ്രതിബദ്ധതയുള്ളതിനാലാണ് താന്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിനി ഹരിദാസിനോട് തനിക്ക് വ്യക്തിപരമായി വിരോധമില്ലെന്നും രഞ്ജിനി നല്ലൊരു കലാകാരിയും മികച്ചൊരു അവതാരകയാണെന്ന് തെളിയിച്ച വ്യക്തിയാണെന്നും നസീര്‍ സൂചിപ്പിച്ചു. എന്നാല്‍ എന്തിനാണ് ഭൂരിപക്ഷം ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നഒരു വിഷയത്തില്‍ എതിര്‍ നിലപാട് സ്വീകരിക്കുന്നതിനാലാണ് താന്‍ രഞ്ജിനിയെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വഴിനീളെ കുട്ടികളെ തെരുവ് നായകള്‍ കടിച്ച് പരിക്കേല്‍പ്പിക്കുമ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാറിന് ശക്തമായ നടപടിയെടുക്കാന്‍ കഴിയാത്തത് രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം കാരണമാണെന്നും നസീര്‍ പറഞ്ഞു.