ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകളും എബിവിപിക്ക്

single-img
12 September 2015

ABVP

ഡല്‍ഹി സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകളും എബിവിപി നേടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഎ രണ്ടാം സ്ഥാനത്തും ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂണിയനായ ഛത്ര യുവ സംഘര്‍ഷ് സമിതി മൂന്നാം സ്ഥാനവും ടേി.

യൂണിയന്‍ പ്രസിഡന്റായി എബിവിപിയിലെ സതീന്ദര്‍ അവാന തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി തേദ വൈസ് പ്രസിഡന്റ് ആയും അഞ്ജലി റാണ സെക്രട്ടറിയായും ചറ്റര്‍പാല്‍ യാദവ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത് 43 ശതമാനം പേര്‍ മാത്രമാണ്.