മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് മലയാളിയടക്കം 87 മരണം

single-img
12 September 2015

Mecca crane crash instagram_0_0_0_0_0ശക്തമായ കാറ്റിലും മഴയിലും മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മലയാളി ഉള്‍പ്പെടെ 87 പേര്‍ മരിച്ചു.ഹ​റ​മി​ലെ​ ​ബാ​ബു​ ​സ​ഫാ,​ ​ബാ​ബു​ ​ഉം​റ​ ​എ​ന്നി​വ​യ്ക്കി​ട​യി​ലെ​ ​പ്ര​ദേ​ശ​ത്ത് ​​പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം​​​ ​​​വൈ​​​കി​​​ട്ട് 5.30​​​ ​​​ഓ​​​ടെ​​​ ​​​ആ​​​യി​​​രു​​​ന്നു​​​ ​​​അ​​​പ​​​ക​​​ടം.​ ​ഇരുനൂറോളം പേര്‍ക്കു പരുക്കേറ്റു. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ പത്താംനമ്പര്‍ വീട്ടില്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിനയാണ് മരിച്ചത്.
പ​രി​ക്കേ​റ്റ​വ​രിൽ​ 9​ ​ഇ​ന്ത്യ​ക്കാ​രു​മു​ണ്ട്.​

 

​​​ഇ​ന്ത്യൻ​ ​ഹ​ജ്ജ് ​ദൗ​ത്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പോ​യ​ ​ഡോ​ക്‌​ടർ​മാർ​ ​ഇ​വ​രെ​ ​ചി​കി​ത്സി​ക്കും.​ ​മ​സ്ജി​ദുൽ​ ​ഹ​റ​മി​​​നു​​​ ​​​മു​​​ക​​​ളിൽ​ ​​​വി​​​ക​​​സ​​​ന​​​ ​​​ജോ​​​ലി​​​കൾ​​​ക്കാ​​​യി​​​ ​​​ഉ​​​യർ​​​ത്തി​​​യി​​​രു​​​ന്ന​​​ ​​​ര​​​ണ്ടു​​​ ​​​കൂ​​​റ്റൻ​​​ ​​​ക്രെ​​​യി​​​നു​​​കൾ​​​ ​​​ത​​​കർ​​​ന്നു​​​ ​​​വീ​​​ണാ​​​ണ് ​​​ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.​​​ ​അ​പ​ക​ട​ത്തി​ലും​ ​തു​ടർ​ന്നു​ണ്ടാ​യ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലു​മാ​ണ് ​തീർ​ത്ഥാ​ട​കർ​ ​മ​രി​ച്ച​ത്.മരണസംഖ്യ ഉയരാനിടയുണ്ട്.
ഏതൊക്കെ രാജൃത്തുനിന്നുള്ള തീര്‍ഥാടകര്‍ അപകടത്തില്‍പെട്ടു എന്ന്‌ അറിവായിട്ടില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായി മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. ഹജ്‌ തീര്‍ഥാടനം തുടങ്ങാന്‍ പത്തു ദിവസങ്ങള്‍കൂടി ബാക്കിനില്‍ക്കെയായിരുന്നു സൗദിയെ നടുക്കിയ അപകടം.രാവിലെ മുതല്‍ മക്കയില്‍ പൊടിക്കാറ്റുണ്ടായിരുന്നു. രണ്ട്‌ മണിക്കൂറോളം നീണ്ട പൊടിക്കാറ്റിനുശേഷം ഇടിയോടുകൂടിയ മഴയും ഉണ്ടായി. മഴ ഇപ്പോഴും തുടരുകയാണ്‌.