ഡങ്കിപ്പനി ബാധിച്ച ഏഴുവയസുകാരന്‍ മരിച്ച സംഭവം: രണ്ട്‌ ആശുപത്രികള്‍ക്ക്‌ എതിരെ അന്വേഷണത്തിന്‌ ഉത്തരവ്

single-img
12 September 2015

download (1)ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‌ ഡങ്കിപ്പനി ബാധിച്ച ഏഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡല്‍ഹിയിലെ രണ്ട്‌ പ്രമുഖ ആശുപത്രികള്‍ക്ക്‌ എതിരെ അന്വേഷണത്തിന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിട്ടു. ആശുപത്രിക്ക്‌ എതിരെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഷോക്കോസ്‌ നോട്ടീസുമയച്ചു.

നേരത്തെ ഒഡീഷ സ്വദേശികയാള ലക്ഷ്‌മി ചന്ദ്ര- ബബിത റാവത്ത്‌ ദമ്പതികളുടെ മകന്‍ അവിനാഷാണ്‌ സെപ്‌റ്റംബര്‍ എട്ടിന്‌ ചികിത്സ കിട്ടാതെ മരിച്ചത്‌. ഏക മകന്റെ വേര്‍പാടില്‍ മനംനൊന്ത മാതാപിതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടി നാലുനില കെട്ടിടത്തിന്‌ മുകളില്‍നിന്ന്‌ ചാടി മരിക്കുകയായിരുന്നു. ഇതോടെ ആണ് സംഭവം വിവാദമായത്