ഹിമാചൽ പ്രദേശിൽ വിനോദ സഞ്ചാരികൾക്കായുള്ള ട്രെയിൻ പാളം തെറ്റി രണ്ട് ബ്രിട്ടീഷ് പൗരന്മാർ മരിച്ചു

single-img
12 September 2015

kalka-train-mishap_650x400_81442053841ഹിമാചൽ പ്രദേശിൽ വിനോദ സഞ്ചാരികൾക്കായുള്ള ട്രെയിൻ പാളം തെറ്റി രണ്ട് ബ്രിട്ടീഷ് പൗരന്മാർ മരിച്ചു. പതിമൂന്നു പേർക്ക് പരിക്കേറ്റു .കൽക്ക-ഷിംലാ മീറ്റർ ഗേജിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ചണ്ഡിഗഢിലെ കൽക്കയിൽ നിന്നും പുറപ്പെട്ട ട്രെയിൻ മൂന്നര കിലോമീറ്റർ പിന്നിട്ട് ഹിമാചലിലെ പർവാണൂ സ്റ്റേഷനു സമീപം എത്തിയപ്പോഴാണ് പാളം തെറ്റിയത്. രണ്ട് ബോഗികൾ പാളത്തിൽ നിന്നും തെന്നിമാറി മറിയുകയുകയായിരുന്നു. ചണ്ഡിഗഢിലെ മോഹാലിയിലുള്ള മാക്സ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള റെയിൽ പാതയാണ് കൽക്കാ-ഷിംലാ മീറ്റർ ഗേജ്.