മധ്യപ്രദേശില്‍ റെസ്റ്റോറന്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 80 മരണം

single-img
12 September 2015

jhabua-explosion_650x400_41442044144മധ്യപ്രദേശിലെ ജാബുവയിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 80 ആയി.60 ലധികം പേര്‍ക്ക് പരിക്കേറ്റു. റെസ്‌റ്റോറിന്റില്‍ നിന്ന് പടര്‍ന്ന തീ ഖനനത്തിനായി ജെലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്ന സമീപത്തെ വീട്ടിലേക്കും പടര്‍ന്നതാണ് വന്‍ ദുരന്തത്തിനിടയാക്കിയത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുണ്ടായത് വളരെയധികം കടകളുള്ള പ്രദേശത്തായത് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചു.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടും റെസ്റ്റോറന്റും അടങ്ങുന്ന രണ്ട് നില കെട്ടിടം തകര്‍ന്നുവീണു.പരിക്കേറ്റവരെ ജാബുവ ജില്ലാ ജില്ലാ ആസ്പത്രിയിലേക്കാണ് കൊണ്ട് പോയത്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപവീതവും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ അറിയിച്ചു.