‘എം.എല്‍.എ തങ്ങള്‍ക്കുവേണ്ടി സമരം നടത്തേണ്ട’,എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ അനിശ്ചിതകാല നിരാഹാര സമരത്തിനെതിരേ തോട്ടം തൊഴിലാളികള്‍ രംഗത്ത്

single-img
12 September 2015

S.-rajendranമൂന്നാര്‍:  മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിനെതിരേ തോട്ടം തൊഴിലാളികള്‍ രംഗത്ത്.തൊഴിലാളി സ്ത്രീകളുടെ സമര സ്ഥലത്തു നിന്നു ഒരു കിലോമീറ്റർ മാറിയാണ് രാജേന്ദ്രൻ എംഎൽഎയുടെ സമരം.

എം.എല്‍.എ തങ്ങള്‍ക്കുവേണ്ടി സമരം നടത്തേണ്ടെന്ന് പറഞ്ഞ സമരക്കാര്‍  നിരാഹാരം അനുഷ്ഠിക്കുന്ന സമരപന്തലിനരികിലെത്തിയപ്പോള്‍ ‘രാജേന്ദ്രന്‍ അണ്ണാച്ചി, ഇതന്രാള്‍ എന്നാച്ച്?’ എന്ന്  മുദ്രാവാക്യവും വിളിച്ചു.

സമരം തുടങ്ങി ഇത്രനാളായിട്ടും എത്താത്ത വ്യക്തിയാണ് എം.എല്‍.എ. തങ്ങളുടെ ആവശ്യങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ലെന്നും സമരക്കാര്‍ ആരോപിച്ചു. തങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച വ്യക്തിയാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എയെന്നും  അവര്‍ പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെസമരപ്പന്തലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

11988656_862620430480671_3451997900521941817_n

ഇന്നലെ അനിശ്ചിതകാല സമരമുഖത്തത്തെിയ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെ സമരക്കാര്‍ വിരട്ടിയോടിച്ചിരുന്നു. ദേശീയപാത ഉപരോധസമര മുഖത്തെിയ എം.എല്‍.എയുടെ അടുത്തേക്ക് അക്രമാസക്തരായി തൊഴിലാളികള്‍ പാഞ്ഞടുത്തതോടെ പൊലീസ് രാജേന്ദ്രന് സംരക്ഷണം ഒരുക്കി. മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ വാഹനത്തില്‍ കയറ്റി ഇദ്ദേഹത്തെ സുരക്ഷിത സ്ഥലത്തത്തെിക്കുകയായിരുന്നു. . ചെരിപ്പുയര്‍ത്തിക്കാണിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് സ്ത്രീതൊഴിലാളികള്‍ എം.എല്‍.എക്ക് നേരെ പാഞ്ഞടുത്തത്. എം.എല്‍.എയോ രാഷ്ട്രീയപാര്‍ട്ടി നേതാക്കളോ ഇതുവരെ പ്രശ്നത്തില്‍ ഇടപ്പെട്ടിരുന്നില്ളെന്നും അതിനാല്‍ ആരേയും കാണേണ്ട എന്നുമായിരുന്നു തൊഴിലാളികളുടെ നിലപാട്.

[mom_video type=”youtube” id=”BPHKUEn0E88″]