മൂന്നാറിലെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

single-img
12 September 2015

S.-rajendranമൂന്നാര്‍: തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന  സമരത്തിന്റെ ഭാഗമായി എം.എല്‍.എ  എസ്. രാജേന്ദ്രന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. തോട്ടം തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതുവരെ സമരം ചെയ്യുമെന്ന് എം.എല്‍.എ  പറഞ്ഞു. കണ്ണന്‍ ദേവന്‍ കമ്പനി ലോക്കൗട്ടിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോട്ടം തൊഴിലാളി സ്ത്രീകളുടെ സമര സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് രാജേന്ദ്രന്‍ എം.എല്‍.എയുടെ നിരാഹാര സമരം.
സമരത്തിന് പിന്തുണയുമായി നാളെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തും.

സമരക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സമരത്തിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ഉച്ചയ്ക്ക് സമരപ്പന്തലിലെത്തും. അതേ സമയം, സമരക്കാര്‍ ഇന്നും റോഡുകള്‍ ഉപരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.