അല്‍ഖായിദ എന്ന ഭീകര സംഘടനയുടെ ലോകത്തില്ല;അവര്‍ വെറും കെട്ടുകഥ മാത്രം-ഹമീദ് കര്‍സായി

single-img
12 September 2015

karsai_HA_Bayern_Kab_92078cകാബൂള്‍: അല്‍ഖായിദ എന്ന ഭീകര സംഘടനയുടെ ലോകത്തില്ലെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി. അങ്ങനെയൊരു സംഘടനയില്ലെന്നും സെപ്തംബര്‍ 11 ആക്രമണം പദ്ധതി ചെയ്തത് അഫ്ഗാനില്‍ വെച്ചല്ലെന്നും കര്‍സായി പറഞ്ഞു. അല്‍ജസീറയുമായുള്ള അഭിമുഖത്തിലാണ് കര്‍സായിയുടെ  വെളിപ്പെടുത്തല്‍. താലിബാനെ പുറത്താക്കിയ ശേഷം അമേരിക്കയാണ് അഫ്ഗാന്റെ പ്രസിഡണ്ടായി   കര്‍സായിയെ നിയമിച്ചത്. 12 വര്‍ഷം പ്രസിഡണ്ടായി തുടര്‍ന്ന ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു കര്‍സായി അധികാരമൊഴിഞ്ഞത്.

അല്‍ഖായിദ എന്ന സംഘടന ഉണ്ടെന്നോ അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്നോ തനിക്കറിയില്ല. താന്‍ അല്‍ഖായിദ പ്രവര്‍ത്തകരെ കാണുകയോ അഫ്ഗാനില്‍ അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് തനിക്ക് ഒരു റിപ്പോര്‍ട്ടും കിട്ടുകയോ ചെയ്തിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം അവര്‍ കെട്ടുകഥ മാത്രമാണ്- കര്‍സായി പറഞ്ഞു. അഫ്ഗാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാകിസ്താന്‍ പൗരന്മാരാണെന്നും കര്‍സായി തുടര്‍ന്നു.